അരൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരിക്ക്

hgfghdv

അരൂർ: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ച് ഒരാൾക്ക് പരുക്ക്. ലൈലാന്റ് ലോറി ഡ്രൈവർ ഈറോഡ് ചെട്ടി പാളയം ഗോപി (50) ക്കാണ് തലക്ക് പരിക്കേറ്റത്.ദേശീയ പാതയിൽ അരൂർ കെൽട്രോൺ കവലക്ക് തെക്കുവശത്ത് കഴിഞ്ഞ ദിവസമായിരുന്നു അപകടം.  രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ നിയന്ത്രണം തെറ്റിയ മിനിലോറി പിന്നിൽ ഇടിക്കുകയായിരുന്നു. 

ചേർത്തലയിൽ നിന്ന് ചരക്ക് ഇറക്കി കാലിക്ക് ഈറോഡിലേക്ക് പോവുകയായിരുന്നു ലോറി. തിരുവനന്തപുരത്തു നിന്ന് തിരുപ്പൂരിലേക്ക് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്നു മിനിലോറി. മിനിലോറി ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Share this story