പാലക്കാട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു
Updated: Aug 27, 2026, 10:34 IST
ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു.
പാലക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഡ്രൈവർ വെന്തുമരിച്ചു.തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് അപകടമുണ്ടായത്. കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മില്‍ കൂട്ടിയിടിച്ചതിന് പിന്നാലെ തീ ആളിക്കത്തുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറികള്‍ക്ക് തീപിടിക്കുകയും തീ അതിവേഗം ആളിപ്പടരുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള പ്രവർത്തനങ്ങള്‍ നടത്തി. തീ പൂർണമായും അണച്ച ശേഷമാണ് നാസറിനെ പുറത്തെടുത്തത്.തുടർന്ന് നാസറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
.jpg)

