തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാരെ ചായസൽക്കാരത്തിന് ലോക് ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ
തിരുവനന്തപുരം: ബി.ജെ.പി കോർപറേഷൻ ഭരണത്തിലെത്തിയതിന് പിന്നാലെ കൗൺസിലർമാരെ ലോക് ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ. ശനിയാഴ്ച വൈകിട്ട് കൂടിക്കാഴ്ചയും ചായ സൽക്കാരവും നടത്താനാണ് ലോക്ഭവൻ തീരുമാനം.
പുതിയ ഭരണ സമിതി അധികാരമേറ്റതിനെത്തുടർന്ന് മേയർ വി.വി. രാജേഷും ഡപ്യൂട്ടി മേയർ ആശാനാഥും ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചിരുന്നു.
tRootC1469263">ചായ സൽക്കാരത്തിലേക്ക് കോർപറേഷനിലെ എല്ലാ കൗൺസിലർമാർക്കും ക്ഷണമുണ്ട്. മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് പ്രമുഖ വ്യക്തികൾ എന്നിവരെ വിവിധ അവസരങ്ങളിൽ ലോക്ഭവനിലേക്ക് ചായസൽക്കാരത്തിന് ഗവർണർ ക്ഷണിക്കുന്ന പതിവുണ്ടെങ്കിലും കോർപറേഷനുകളിലെ കൗൺസിലർമാരെ ക്ഷണിക്കുന്നത് ആദ്യമാണ്.
.jpg)


