കുണ്ടറയില് ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷം
സ്വത്തു തര്ക്കത്തെ തുടര്ന്ന് കഴുത്തില് ബെല്റ്റ് മുറുക്കി ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്.
കുണ്ടറയില് ഭര്ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷ പ്രകടനം. വെള്ളിമണ് സ്വദേശി രാജുവിനെ കൊലപ്പെടുത്തിയ ലേഖ മേരിയെ തെളിവെടുപ്പിന് എത്തിച്ചപ്പോഴായിരുന്നു പ്രതിഷേധം. പ്രതിക്ക് നേരെ നാട്ടുകാര് അസഭ്യ വര്ഷവും നടത്തി. സ്വത്തു തര്ക്കത്തെ തുടര്ന്ന് കഴുത്തില് ബെല്റ്റ് മുറുക്കി ഭര്ത്താവിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ ലേഖ മേരി അറസ്റ്റിലായത്. തെളിവെടുപ്പിനിടെ പ്രതിക്ക് നേരെ നാട്ടുകാര് പാഞ്ഞടുക്കുകയായിരുന്നു.
ഒക്ടോബര് രണ്ടിനാണ് വെള്ളിമണ് സ്വദേശിയായ രാജുവിനെ വീട്ടില് അബോധാവസ്ഥയില് കണ്ടെത്തിയത്. നാട്ടുകാരും ഭാര്യ ലേഖ മേരിയും ചേര്ന്ന് ആശുപത്രിയില് ഏത്തിച്ചെങ്കിലും മരിച്ചു. കഴുത്തിലെ പാടുകള് കണ്ട് തോന്നിയ സംശയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പോസ്റ്റ്മോര്ട്ടത്തില് കൊലപാതകം സ്ഥിരീകരിച്ചു. ഇതോടെ ഭാര്യയെ കസ്റ്റഡിയില് എടുത്ത് ചോദ്യം ചെയ്തു. മണിക്കൂറുകള് നീണ്ട ചോദ്യം ചെയ്യലിലാണ് ഭര്ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് ലേഖ മേരി സമ്മതിച്ചത്. നാട്ടുകാരുടെ രോഷ പ്രകടനങ്ങള്ക്കിടെയാണ് തെളിവെടുപ്പ് പൂര്ത്തിയാക്കിയത്.
.jpg)


