ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു;തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവ് വീട്ടില്‍ മരിച്ച നിലയില്‍
Updated: Mar 3, 2026, 10:56 IST
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു
കോഴിക്കോട്: തനിച്ച് താമസിച്ചുവരികയായിരുന്ന യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കൊടുവള്ളി മാനിപുരം സ്വദേശി കളരാന്തിരി കോളിക്കെട്ടിക്കുന്നുമ്മല്‍ മഹേഷ് കുമാര്‍(47) ആണ് മരിച്ചത്.
വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ കൊടുവള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് വീട് തുറന്ന് നടത്തിയ പരിശേധനയിലാണ് വീടിന്റെ മുന്‍ഭാഗത്തെ ബെഡ് റൂമില്‍ മൃതദേഹം കണ്ടത്.
tRootC1469263">മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാള്‍ ഒറ്റയ്ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്
.jpg)


