ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ; നാമനിർദേശ പത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന് ; തിങ്കളാഴ്ച വരെ പിൻവലിക്കാം

Local body election draft voter list: 19,81,739 voters in Kannur

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ സ​മ​ർ​പ്പി​ച്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കും. ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക.

തിങ്കളാഴ്ച വരെയാണ് പിൻവലിക്കാനുള്ള സമയം. അന്ന് തെരഞ്ഞെടുപ്പിൻറെ അന്തിമ ചിത്രം തെളിയും. ഡിസംബർ 13ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
സ്ഥാനാർഥികൾ, പ​ത്രികകൾ ജില്ല തിരിച്ച്​

tRootC1469263">

    തിരുവനന്തപുരം 8625 13233
    കൊല്ലം 7141 12072
    പത്തനംതിട്ട 4164 7717
    ആലപ്പുഴ 7210 11851
    കോട്ടയം 6276 10850
    ഇടുക്കി 4257 6110
    എറണാകുളം 10092 16698
    തൃശൂർ 11079 17168
    പാലക്കാട് 10372 12462
    മലപ്പുറം 13595 19959
    കോഴിക്കോട് 9977 14249
    വയനാട്​ 3180 5227
    കണ്ണൂർ 8238 11161
    കാസർകോട് 4374 5670 

അതേസമയം, സമയം അവസാനിച്ചപ്പോൾ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ സം​സ്ഥാ​ന​ത്താ​കെ 1,08,580 സ്ഥാ​നാ​ർ​ഥി​ക​ളാണ് നാ​മ​നി​ർദേ​ശപ​ത്രി​ക സ​മ​ർപ്പി​ച്ചത്. ഇ​വ​ർ 1,64,427 പ​ത്രി​ക​ക​ളാ​ണ്​ സ​മ​ർ​പ്പി​ച്ച​ത്. പ​ത്രി​ക ന​ൽ​കി​യ​വ​രി​ൽ 51,352 പേ​ർ പു​രു​ഷ​ന്മാ​രും 57,227 പേ​ർ സ്ത്രീ​ക​ളു​മാ​ണ്. ഒ​രു ട്രാ​ൻ​സ്ജെ​ൻഡ​റും പ​ത്രി​ക ന​ൽ​കി.

വെ​ള്ളി​യാ​ഴ്ച​ എ​ട്ടു​വ​രെ ക്രോ​ഡീ​ക​രി​ച്ച ക​ണ​ക്കാ​ണി​ത്. മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ പ​ത്രി​ക ല​ഭി​ച്ച​ത്. 13,595 സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​ നി​ന്ന് 19,959 പ​ത്രി​ക​ക​ൾ​ ല​ഭി​ച്ചു.​

ഡിസംബർ ഒമ്പതിന് തിരുവനനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെയും 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെയും സമ്മതിദായകർ വിധിയെഴുതും. ആദ്യഘട്ടത്തിൽ 1,32,83,785 പേരും രണ്ടാം ഘട്ടത്തിൽ 1,53,78,927 പേരും ഉൾപ്പെടെ 2.86 കോടി വോട്ടർമാരാണ് ഉള്ളത്.

Tags