തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് അഞ്ചിന് തുടങ്ങും

vote

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്.

തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണസമിതികളില് സ്റ്റാന്ഡിംഗ് കമ്മിറ്റി (സ്ഥിരം സമിതി) തെരഞ്ഞെടുപ്പുകള് അഞ്ചിന് ആരംഭിക്കും.അഞ്ചു മുതല് ഏഴുവരെയാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ നാല് സ്റ്റാന്ഡിംഗ് കമ്മിറ്റികളാണ് രൂപീകരിക്കേണ്ടത്. ജില്ലാ പഞ്ചായത്തില് ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത് കാര്യം, ആരോഗ്യ വിദ്യാഭ്യാസ കാര്യം, ക്ഷേമകാര്യം എന്നിങ്ങനെ അഞ്ച് സ്റ്റാന്ഡിംഗ് കമ്മിറ്റികളുണ്ടാകും.

tRootC1469263">

നഗരസഭകളില് ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത്, വിദ്യാഭ്യാസ കലാകായികം എന്നിങ്ങനെ ആറ് സ്റ്റാന്ഡിംഗ് കമ്മിറ്റികളുണ്ടാകും. കോര്പറേഷനുകളില് ധനകാര്യം, വികസനം, ക്ഷേമം, ആരോഗ്യം, മരാമത്ത്, നഗരാസൂത്രണ, നികുതി - അപ്പീല്, വിദ്യാഭ്യാസം - കായികകാര്യങ്ങള് എന്നിങ്ങനെ എട്ടെണ്ണമായിരിക്കും.

അതത് തദ്ദേശ സ്ഥാപന വരണാധികാരികളുടെ ചുമതലയിലാണ് തെരഞ്ഞെടുപ്പുകള്. സ്റ്റാന്ഡിംഗ് കമ്മിറ്റികളുടെ രൂപീകരണത്തിനുശേഷം ഓരോ സമിതിയും വെവ്വേറെ യോഗം ചേര്ന്ന് അധ്യക്ഷരെ തെരഞ്ഞെടുക്കണം. സ്റ്റാന്ഡിംഗ് കമ്മിറ്റി രൂപീകരണത്തിനുശേഷം പ്രത്യേക നോട്ടീസ് നല്കിയാണ് ചെയര്മാന്മാരെ തെരഞ്ഞെടുക്കാന് യോഗം ചേരുന്നത്.

Tags