തദ്ദേശ തിരഞ്ഞെടുപ്പ് : കേന്ദ്രസർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യാൻ സൗകര്യം

Local body election draft voter list: 19,81,739 voters in Kannur
Local body election draft voter list: 19,81,739 voters in Kannur

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്ക്  സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി വോട്ട് ചെയ്യാൻ അനുമതി ലഭിക്കും. 

ഓഫീസിൽ വൈകി വരികയോ, നേരത്തെ പോകാൻ അനുവദിക്കുകയോ അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം  അനുവദിച്ചുകൊണ്ടോ ന്യായമായ സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു. 

tRootC1469263">

Tags