തദ്ദേശ തെരഞ്ഞെടുപ്പ്; ഫലം സൂക്ഷ്മതലത്തിൽ പരിശോധിക്കും- ടി പി രാമകൃഷ്ണൻ
Dec 13, 2025, 15:29 IST
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മതലത്തിൽ തന്നെ പരിശോധിച്ച് എൽഡിഎഫ് മുന്നോട്ടുപോകുമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ. കഴിഞ്ഞ പത്ത് വർഷക്കാലം എൽഡിഎഫ് സർക്കാർ ജനങ്ങൾക്ക് വേണ്ടി പരമാവധികാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എന്തുകൊണ്ട് ഇത്തരമൊരു ജനവിധിയുണ്ടായെന്നത് സൂക്ഷ്മതലത്തിൽ എൽഡിഎഫ് പരിശോധിക്കും. ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി മാനിച്ച് തുടർ നിലപാടുകൾ സ്വീകരിക്കും. താഴെത്തലം മുതൽ പരിശോധന നടത്തി, തിരുത്തേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അവ തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
.jpg)


