തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന സർക്കാറിനെതിരാകും ; സണ്ണി ജോസഫ്
കണ്ണൂർ : തദ്ദേശ തെരഞ്ഞെടുപ്പ് ജനവിധി സംസ്ഥാന സർക്കാറിനെതിരാകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച മുന്നൊരുക്കത്തിൽ പ്രചാരണം ആരംഭിക്കുകയും നല്ല രീതിയിൽ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാറിൻറെ ജനദ്രോഹ നടപടികൾക്കെതിരെ വലിയ ജനവിധിയുണ്ടാകും.
tRootC1469263">ശബരിമല സ്വർണക്കൊള്ള അടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത സി.പി.എം നേതാക്കൾക്കെതിരെ ചെറിയ അച്ചടക്ക നടപടി പോലും സ്വീകരിച്ചിട്ടില്ല. പ്രതികളെ സർക്കാർ സംരക്ഷിക്കുന്നു.
സ്വർണക്കൊള്ളയിൽ ഉന്നതർക്ക് പങ്കുണ്ടെന്ന് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ആ പ്രതികളിലേക്ക് എത്തിയിട്ടില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്.ഐ.ടിയുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. കോടിക്കണക്കിന് രൂപയുടെ സ്വർണം തിരികെ പിടിക്കാൻ നടപടി സ്വീകരിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
പായം പഞ്ചായത്ത് പതിനാലാം വാർഡിൻറെ (തന്തോട്) പോളിങ് സ്റ്റേഷനായ കടത്തുംകടവ് സെൻറ് ജോൺസ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി.

.jpg)

