തദ്ദേശ തിരഞ്ഞെടുപ്പിൽ അപൂർവ നേട്ടം ; തിരുവല്ല പെരിങ്ങരയിലെ പത്താം വാർഡിൽ ‘ട്രിപ്പിൾ വിജയം’

A rare achievement in the local body elections; 'Triple victory' in the 10th ward of Peringara, Thiruvalla
A rare achievement in the local body elections; 'Triple victory' in the 10th ward of Peringara, Thiruvalla

തിരുവല്ല : തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഒരേ വാർഡിൽ നിന്നും വിജയിച്ചു കയറിയത് മൂന്ന് സ്ഥാനാർത്ഥികൾ. തിരുവല്ലയിലെ പെരിങ്ങര ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഇക്കുറി 3 സ്ഥാനാർത്ഥികൾ വിജയിച്ചു കയറിയത്. പത്താം വാർഡിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ച ദേവരാജൻ , പതിനൊന്നാം വാർഡിൽ വിജയിച്ച അരുൺ എം കുമാർ, പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച അനീഷ് ചന്ദ്രൻ എന്നിവരാണ് ഈ സ്ഥാനാർത്ഥികൾ. മൂന്ന് വാർഡുകളിലേക്ക് വിജയിച്ച മൂന്നുപേരും പത്താം വാർഡിൽ ഉൾപ്പെടുന്നവർ ആണ് എന്നതാണ് ഏറെ കൗതുകം ആകുന്നത്. 

tRootC1469263">

A rare achievement in the local body elections; 'Triple victory' in the 10th ward of Peringara, Thiruvalla

പട്ടികജാതി സംവരണ വാർഡ് ആയ പത്താം വാർഡിലെ സ്ഥാനാർത്ഥിയായി ദേവരാജനെ പാർട്ടി മുൻകൂട്ടി തീരുമാനിച്ചിരുന്നു. എന്നാൽ 11 ,12 വാർഡുകളിലേക്ക് മുന്നണി തീരുമാനിച്ചിരുന്ന സ്ഥാനാർത്ഥികളെ സാങ്കേതികമായ ചില കാരണങ്ങൾ കൊണ്ട് മാറ്റേണ്ട സാഹചര്യം ഉടലെടുത്തത്തോടെയാണ് അരുണിനും അനീഷ് ചന്ദ്രനും നറുക്ക് വീണത്. തങ്ങളുടെതല്ലാത്ത വാർഡുകളിൽ മത്സരിച്ച ഇരുവരും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു കയറുകയും ചെയ്തു. കഴിഞ്ഞ ഇരുപത് വർഷക്കാലമായി എൻഡിഎ കയ്യടക്കിയിരുന്ന പത്താം വാർഡിൽ മുൻ തിരഞ്ഞെടുപ്പിനേക്കാൾ ഇരട്ടിയിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ദേവരാജൻ വിജയിച്ചു കയറി. 

ആകെ പോൾ ചെയ്ത 796 വോട്ടുകളിൽ 399 വോട്ടുകൾ നേടി ദേവരാജൻ ഒന്നാമത് എത്തി. പതിനൊന്നാം വാർഡിൽ ആകെ പോൾ ചെയ്ത 845 വോട്ടുകളിൽ 448 വോട്ടുകൾ അരുൺ എം കുമാർ നേടി. 745 വോട്ടുകൾ പോൾ ചെയ്ത പന്ത്രണ്ടാം വാർഡിൽ 340 വോട്ടുകൾ നേടിയാണ് അനീഷ് ചന്ദ്രൻ വിജയിച്ചത്. അടുത്ത തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഇവരിൽ ആര് പത്താം വാർഡിൽ സ്ഥാനാർത്ഥിയാവും എന്നതാണ് ജനം ഉറ്റുനോക്കുന്നത്.

Tags