ഇടുക്കിയില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം ; സുഹൃത്തിനെ കൊലപ്പെടുത്തി

murder

മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

 മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിനെ കൊലപ്പെടുത്തി. ഇടുക്കി ഇരട്ടയാറില്‍ ആണ് സംഭവം. ഇരട്ടയാര്‍ വയലുങ്കല്‍ രാഹുല്‍ സണ്ണി ആണ് മരിച്ചത്.

സുഹൃത്ത് ഇരട്ടയാര്‍ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയില്‍ സജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദിച്ച് അവശനാക്കിയ ശേഷം കഴുത്തില്‍ തുണി കെട്ടി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

Tags