മുതലമട സിപിഎം എല്‍സി ഓഫീസില്‍ മദ്യപാനം; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

suspended

ചോദ്യം ചെയ്തപ്പോള്‍ ലോക്കല്‍ സെക്രട്ടറി പ്രവര്‍ത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 

പാലക്കാട് മുതലമട സിപിഎം എല്‍സി ഓഫീസില്‍ മദ്യപാനം. എല്‍സി സെക്രട്ടറിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഓഫീസില്‍ മദ്യപിക്കുന്നത് പ്രവര്‍ത്തകര്‍ പിടികൂടി. സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിലായിരുന്നു മദ്യപാനം. ചോദ്യം ചെയ്തപ്പോള്‍ ലോക്കല്‍ സെക്രട്ടറി പ്രവര്‍ത്തകരെ പിടിച്ച് ഉന്തുന്നതും പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്. 

സംഭവത്തില്‍ ബ്രിജേഷിനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കി. തുടര്‍ന്ന് ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്റ് ചെയ്തു. പാലക്കാട് മുതലമട ലോക്കല്‍ സെക്രട്ടറി ബ്രിജേഷ്, പാര്‍ട്ടി പ്രവര്‍ത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പാര്‍ട്ടി ഓഫീസില്‍ ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നതിന് പിന്നാലെയാണ് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ചെന്താമരാക്ഷന്‍ ബ്രിജേഷിനെയും രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെയും സസ്‌പെന്‍ഡ് ചെയ്തത്.

Tags