പറമ്പിക്കുളത്തെ ബോട്ടുകളില്‍ മിന്നല്‍ പരിശോധന നടത്തി

google news
sss

പാലക്കാട്: താനൂര്‍ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ പറമ്പിക്കുളത്തെ ഇക്കോ ടൂറിസം ബോട്ടുകളില്‍ മിന്നല്‍ സുരക്ഷാ പരിശോധന നടത്തി. വനംവകുപ്പ് വിജിലന്‍സ് വിഭാഗം പാലക്കാട് ഫ്‌ളൈയിങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. ശിവപ്രസാദിന്റെ നിര്‍ദേശപ്രകാരം പറമ്പിക്കുളം കടുവാസങ്കേതത്തിലെ ഇക്കോ ടൂറിസത്തിന് ഉപയോഗിക്കുന്ന ബാംബൂ റാഫ്റ്റിങ്, ഫൈബര്‍ ബോട്ട് എന്നിവയിലാണ് പരിശോധന നടത്തിയത്. നെല്ലിയാമ്പതി ഫ്‌ളൈയിങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ജി. അഭിലാഷ് നേതൃത്വം നല്‍കി. തുടര്‍ന്ന് ആവശ്യമായ നിര്‍ദേശങ്ങളും മുന്‍കരുതലുകളും വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന് കൈമാറി. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. സൂര്യപ്രകാശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എ.ബി. ഷിനില്‍, എം. മനു, സീനിയര്‍ ഫോറസ്റ്റ് ഡ്രൈവര്‍ കെ. മുരളി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Tags