മംഗളാദേവി ക്ഷേത്രോത്സവത്തിടെ ഇടിമിന്നലേറ്റു ; ഭക്തർക്കും പോലീസുകാരനും അടക്കം ആറ് പേർക്ക് പരിക്ക്
May 2, 2026, 09:10 IST
ഇടുക്കി : മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റു. ജില്ലാ പോലീസ് ആസ്ഥാനത്തെ സി.പി.ഒ അൻസാർ, ഭക്തരായ വിഷ്ണു, ധനലക്ഷ്മി, ലോകമണി, കാളി അമ്മാൾ, രമ്യ എന്നിവർക്കാണ് പരിക്കേറ്റത്. മിന്നലിന്റെ ആഘാതത്തിൽ തെറിച്ചുവീണ പോലീസുകാരൻ അൻസാറിന്റെ കൈമുട്ടിന് പൊട്ടലുണ്ട്.
ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുള്ളവർ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ആർക്കും ഗുരുതരമായ പൊള്ളലുകളില്ലെങ്കിലും ശാരീരികമായ അസ്വസ്ഥതകൾ അനുഭവപ്പെടുന്നതിനാൽ എല്ലാവരും ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
.jpg)

