പത്തനംതിട്ടയില്‍ നേരിയ മഴ; പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

ranni

കോടികളുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. പമ്പ നദിയില്‍ ജലനിരപ്പ് താഴ്ന്നു വരികയാണ്. 

 ഇന്നലെ കനത്ത നാശനഷ്ടം ഉണ്ടായ പത്തനംതിട്ട റാന്നിയില്‍ വെള്ളം പൂര്‍ണമായി ഇറങ്ങി. വെള്ളം കയറി നശിച്ച സാധനങ്ങള്‍ കട ഉടമകള്‍ മാറ്റി വരികയാണ്. കോടികളുടെ നാശനഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. പമ്പ നദിയില്‍ ജലനിരപ്പ് താഴ്ന്നു വരികയാണ്. 

ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത തുടരുന്നുണ്ട്. അതേസമയം, നിറപുത്തരിക്കായി വൈകിട്ട് നട തുറക്കാനിരിക്കെ ശബരിമല തീര്‍ത്ഥാടകര്‍ക്ക് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ് ദേവസ്വം ബോര്‍ഡ്.

Tags