ലൈഫ് മിഷന്‍ ഭവന പദ്ദതി പൊളിക്കുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി കെ എം ഷാജി

km shaji

വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല.

ലൈഫ് മിഷന്‍ ഭവന പദ്ദതി പൊളിക്കുമെന്ന പ്രചാരണം തെറ്റാണെന്നും അത്തരം ആലോചന പോലും ഇല്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. ലൈഫ് മിഷന്‍ പദ്ധതി പൊളിച്ചെഴുതുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല. വിഷയത്തില്‍ വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. 

സംസ്ഥാനത്തെ തെരുവ് നായ ശല്യത്തിന് പരിഹാരം ഉണ്ടാക്കുമെന്നും സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തിയുള്ള നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. 

Tags