വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി കെപിസിസി യോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്

Letter to Congress state president demanding urgent KPCC meeting to discuss controversial issues

തിരുവനന്തപുരം: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി കെപിസിസി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന് കത്ത്. കെപിസിസി ജനറല്‍ സെക്രട്ടറി എംആര്‍ അഭിലാഷ് ആണ് കത്തു നല്‍കിയത്. പ്ലീഡര്‍ നിയമനം മുതല്‍ അദാനി വിഷയം വരെ പാര്‍ട്ടി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്യണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കെസി വേണുഗോപാല്‍ പക്ഷത്തുള്ള നേതാവാണ് അഭിലാഷ്.

നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. വിഴിഞ്ഞം- അദാനി വിഷയത്തില്‍ കോണ്‍ഗ്രസില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കെപിസിസി നേതാവിന്റെ കത്ത്. പുതിയ സര്‍ക്കാര്‍ രൂപീകരിച്ചശേഷം കഴിഞ്ഞ മാസം 6 നായിരുന്നു അവസാനമായി കെപിസിസി യോഗം ചേര്‍ന്നത്. നയപരമായ വിഷയങ്ങളും സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളും ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി-സര്‍ക്കാര്‍ ഏകോപന സംവിധാനം ഉണ്ടാക്കുമെന്ന് അന്നത്തെ യോഗത്തില്‍ ധാരണയായിരുന്നു.  

Tags