കത്തെഴുതി സ്വിറ്റ്‌സർലൻഡ് കാണാം; ആകർഷകമായ സമ്മാനങ്ങളുമായി സിബിഎസ്ഇ

CPI to correct through letter; People can write to the party about the reasons for failure

ന്യൂഡൽഹി: സ്കൂൾ വിദ്യാർഥികൾക്കായി  സിബിഎസ്ഇ അന്താരാഷ്ട്ര കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. യൂണിവേഴ്സൽ പോസ്റ്റൽ യൂണിയൻ (UPU) നടത്തുന്ന 55-ാമത് അന്താരാഷ്ട്ര കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെ എല്ലാ സിബിഎസ്ഇ സ്കൂളുകളെയും ബോർഡ് ക്ഷണിച്ചു. തപാൽ വകുപ്പുമായി സഹകരിച്ചാണ് ദേശീയതലത്തിൽ മത്സരം സംഘടിപ്പിക്കുന്നത്. ജനുവരി 13-ന് പുറത്തിറത്തിറക്കിയ സർക്കുലറിലാണ് സിബിഎസ്ഇ വിവരങ്ങൾ പങ്കുവെച്ചത്. 

tRootC1469263">

മത്സരവിഷയം

‘why human connection matters in a digital world’ എന്നതാണ് ഈ വർഷത്തെ വിഷയം. സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള കാലഘട്ടത്തിൽ വൈകാരിക ബന്ധങ്ങളുടെ മൂല്യം തിരിച്ചറിയാൻ വിദ്യാർഥികളെ പ്രേരിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

ദേശീയതലത്തിലും സർക്കിൾ തലത്തിലും മികച്ച കത്തുകൾക്ക് വൻതുക സമ്മാനമായി ലഭിക്കും.

    ദേശീയതലം

ഒന്നാം സമ്മാനം: 50,000 രൂപയും സർട്ടിഫിക്കറ്റും.

രണ്ടാം സമ്മാനം: 25,000 രൂപയും സർട്ടിഫിക്കറ്റും.

മൂന്നാം സമ്മാനം: 10,000 രൂപയും സർട്ടിഫിക്കറ്റും.

    സർക്കിൾ തലം:

ഒന്നാം സമ്മാനം: 25,000 രൂപ.

രണ്ടാം സമ്മാനം: 10,000 രൂപ.

മൂന്നാം സമ്മാനം: 5,000 രൂപ.

സ്വിറ്റ്‌സർലൻഡ് സന്ദർശിക്കാൻ അവസരം

ദേശീയതലത്തിൽ ഒന്നാമതെത്തുന്ന കത്താണ് അന്താരാഷ്ട്ര മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി അയക്കുക. അന്താരാഷ്ട്ര തലത്തിൽ സ്വർണ്ണ മെഡൽ നേടുന്ന വിജയിക്ക് സ്വിറ്റ്‌സർലൻഡിലെ ബെർണിലുള്ള യു.പി.യു. ആസ്ഥാനം സന്ദർശിക്കാനുള്ള അവസരമോ അല്ലെങ്കിൽ മറ്റ് ആകർഷകമായ സമ്മാനങ്ങളോ ലഭിക്കും.

ശ്രദ്ധിക്കേണ്ടവ

    ഇംഗ്ലീഷിലോ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ട മലയാളം ഉൾപ്പടെയുള്ള ഏതെങ്കിലും ഇന്ത്യൻ ഭാഷയിലോ കത്തുകൾ തയ്യാറാക്കാം. 

    സ്കൂളുകൾ അതത് മേഖലകളിലെ നോഡൽ ഓഫീസർമാരുമായി ബന്ധപ്പെട്ട് വേണം മത്സരങ്ങൾ സംഘടിപ്പിക്കാൻ.

വിദ്യാർഥികളിൽ സർഗ്ഗാത്മകതയും സഹാനുഭൂതിയും വളർത്താൻ ഇത്തരം മത്സരങ്ങൾ സഹായിക്കുമെന്ന് സി.ബി.എസ്.ഇ. സർക്കുലറിൽ വ്യക്തമാക്കി.

കൂടുതൽ വിവരങ്ങൾക്കും നോഡൽ ഓഫീസർമാരുടെ പട്ടികയ്ക്കുമായി ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. 

Tags