'ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ' ...: ഇ.ഡി റെയ്ഡില്‍ പരിഹാസവുമായി രാഹുൽ മാങ്കൂട്ടത്തില്‍
ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യില്‍ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം
തിരുവനന്തപുരം: ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ ... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ പരിഹാസവുമായി മുൻ എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍.
ഒരു കപ്പ് എടുക്കട്ടേ, കപ്പ്, കപ്പേ എന്നാണ് രാഹുലിന്റെ പരിഹാസം. കയ്യില്‍ പത്രവും ചുവന്ന കപ്പുമായി ഇരിക്കുന്ന സ്വന്തം ചിത്രവുമായാണ് രാഹുലിന്റെ പരിഹാസം. ത്.
പിണറായി വിജയന്‍റെ വീട്ടിലും സിഎംആര്‍എല്‍ ഓഫീസിലും അടക്കം പത്തിടങ്ങളിലാണ് ഇ ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നുണ്ട്.
സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്‍റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കേസില്‍ ഇ ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് നടപടി.
അതേസമയം ഇഡി റെയ്ഡ് തുടരുന്നതിനിടെ രാഷ്ട്രീയ വിമര്‍ശനം ഉന്നയിച്ച് മുൻ മന്ത്രി മുഹമ്മദ് റിയാസ്.വളഞ്ഞിട്ടടിച്ചോളൂ എന്നും സംഘപരിവാറിന് മുന്നില്‍ കുമ്പിടില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അവസാന ശ്വാസം വരെയും പോരാടുമെന്നും മുഹമ്മദ് റിയാസ് വ്യക്തമാക്കി
.jpg)

