'വി ഡി എസ് കേരളം ഭരിക്കട്ടെ' ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് നയിക്കട്ടെ'; ഇത്തവണ ഫ്ലക്സിൽ ഷാഫി പറമ്പിലും

S

ഇത്തരം ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നല്‍കിയിരുന്നു

എറണാകുളം : പള്ളുരുത്തിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ഷാഫി പറമ്പിലിനെയും പിന്തുണച്ചുകൊണ്ട് പുതിയ ഫ്ലക്സ് ബോർഡുകള്‍ പ്രത്യക്ഷപ്പെട്ടു.'വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി പറമ്പില്‍ കോണ്‍ഗ്രസ് നയിക്കട്ടെ' എന്നാണ് ഫ്ലക്സിലെ വാചകം. എറണാകുളം പള്ളുരുത്തിയിലാണ് ഫ്ലക്സ് ഉയർന്നത്.മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതിനെത്തുടർന്ന് ഇത്തരം ഫ്ലക്സ് ബോർഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദ്ദേശം നല്‍കിയിരുന്നു.

അതേസമയം കണ്ണൂർ യുഡിഎഫിന്റെ സംസ്ഥാനത്തെ വൻ വിജയത്തിന് പിന്നാലെ കണ്ണൂർ പഴയങ്ങാടിയില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ചിത്രത്തിന് നേരെ കരിഓയില്‍ പ്രയോഗം.

മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട് പാർട്ടിയില്‍ തർക്കങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ഫ്‌ളക്‌സ് ബോർഡില്‍ കെ.സി. വേണുഗോപാലിന്റെ മുഖത്ത് മാത്രമാണ് കരിഓയില്‍ ഒഴിച്ചിട്ടുള്ളത്.

Tags