തർക്കങ്ങൾ സംഘടന തന്നെ പരിഹരിക്കട്ടെ; കോടതി ഉത്തരവ് ലഭിച്ചാലുടൻ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ
കൊച്ചി: അൻസിബയുടെ പരാതിയിൽ കോടതി ഉത്തരവ് ലഭിച്ചാലുടൻ ടിനി ടോമിനെതിരെ കേസെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ. 'അമ്മ സംഘടനയിൽ പല തർക്കങ്ങളും കാണുമെന്നും അത് അവർ തന്നെ പരിഹരിക്കേണ്ട കാര്യമാണെന്നും ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയെന്നും സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
"അവർ തമ്മിൽ സംഘടനയ്ക്ക് ഇടയിലുള്ള കാര്യങ്ങളാണ്. അവർ തമ്മിൽ അങ്ങോട്ടുമിങ്ങോട്ടും പരാതികളും കൗണ്ടർ പരാതികളുമുണ്ടായിരുന്നു. നേരത്തെ അവർ തമ്മിൽ സംസാരിച്ചു തീർത്ത കാര്യങ്ങളിൽ തീർപ്പായില്ലെന്ന് പറഞ്ഞതോടെ എസിപിയുടെ നേതൃത്വത്തിൽ തന്നെ അന്വേഷണം നടന്നിരുന്നു. അങ്ങനെയാണ് മുന്നോട്ട് പോയത്. അവരുടെ വാട്സാപ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലും അവർ തമ്മിലുള്ള സംസാരങ്ങൾ. അത് നോക്കിയിട്ട് തെളിവുള്ള കാര്യങ്ങൾ വച്ച് പൊലീസ് ഒരു തീരുമാനമെടുത്തു. ഇപ്പോൾ ജുഡീഷ്യറിയുടെ പരിഗണനയിലാണ്. അത് നോക്കിയിട്ട് ചെയ്യാം. അത്രയേ ഉള്ളൂ". - സിറ്റി പൊലീസ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കാനാകില്ലെന്ന പൊലീസ് റിപ്പോർട്ട് അപൂർണമെന്ന് കോടതി. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.
.jpg)

