'കൂടിക്കാഴ്ച്ചകളുടെ തുടക്കം ഇവിടെ നിന്നാകട്ടെ'; ആര്‍ ശ്രീലേഖയുമായി കൂടിക്കാഴ്ച്ച നടത്തി വി വി രാജേഷും ആശാനാഥും

rajesh
rajesh

ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

മുന്‍ ഡിജിപിയും ശാസ്തമംഗലം കൗണ്‍സിലറുമായ ആര്‍ ശ്രീലേഖയുടെ വീട്ടിലെത്തി കൂടിക്കാഴ്ച്ച നടത്തി മേയര്‍ വി വി രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും. ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 

tRootC1469263">

എന്നാല്‍, എല്ലാ പ്രധാനപ്പെട്ട നേതാക്കളെയും കാണുമെന്നും തുടക്കം ഇവിടെ നിന്നാകട്ടെ എന്നുമായിരുന്നു വി വി രാജേഷിന്റെ പ്രതികരണം. ആരോഗ്യമേഖലയില്‍ നടപ്പിലാക്കാന്‍ പോകുന്ന മാറ്റങ്ങളെക്കുറിച്ച് ശ്രീലേഖയുടെ ഭര്‍ത്താവ് ഡോ. സേതുനാഥിനോട് സംസാരിച്ചുവെന്നും അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വി വി രാജേഷ് പറഞ്ഞു.

സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കിടെ കൗണ്‍സില്‍ ഹാളില്‍ നിന്നും ആര്‍ ശ്രീലേഖ ഇറങ്ങി പോയത് ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു.

Tags