കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ പുനര്‍ അന്വേഷണം നടക്കട്ടെ,പ്രതികള്‍ ആരെന്ന് കണ്ടുപിടിക്കട്ടെ ; പ്രതികരിച്ച് കെ കെ ശൈലജ

Should we give festival allowance to states that don't celebrate Onam? K.K. Shailaja responds to trolls

താന്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമായിരുന്നു. വര്‍ഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചര്‍ പ്രതികരിച്ചു. 

 കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ എസ്‌ഐടിയെ നിയമിച്ചതില്‍ പ്രതികരിച്ച് കെ കെ ശൈലജ. കാഫിര്‍ സ്‌ക്രീന്‍ഷോട്ടില്‍ പുനര്‍ അന്വേഷണം നടക്കട്ടെയെന്നും പ്രതികള്‍ ആരെന്ന് കണ്ടുപിടിക്കട്ടെയെന്നും ശൈലജ പറഞ്ഞു. താന്‍ വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥി മാത്രമായിരുന്നു. വര്‍ഗീയ ദ്രുവീകരണം നടന്നിട്ടില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ടീച്ചര്‍ പ്രതികരിച്ചു. 

നേരത്തെ, കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ എസ്‌ഐടിയെ നിയമിച്ച സര്‍ക്കാര്‍ തീരുമാനത്തെ വടകര എംപി ഷാഫി പറമ്പില്‍ സ്വാഗതം ചെയ്തിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വടകരയിലെ സൗഹാര്‍ദ്ദ അന്തരീക്ഷത്തെ തകര്‍ക്കാനും, വോട്ടര്‍മാര്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ ലാഭം കൊയ്യാനും വേണ്ടി സിപിഎം കേന്ദ്രങ്ങള്‍ ആസൂത്രിതമായി നിര്‍മ്മിച്ചതാണ് 'കാഫിര്‍' എന്ന വ്യാജ സ്‌ക്രീന്‍ഷോട്ടെന്നും ഈ വന്യമായ നുണപ്രചാരണത്തിന് പിന്നിലെ യഥാര്‍ത്ഥ ഗൂഢാലോചനക്കാരെയും അതിന്റെ ഉറവിടത്തെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച സര്‍ക്കാര്‍ നടപടിയെ ഞാന്‍ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Tags