പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി

leopard
leopard

നേരത്തെയും പുലി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നും പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ വീണ്ടും പുലി. നാട്ടുകാര്‍ സ്ഥാപിച്ച ക്യാമറയിലാണ് പുലിയുടെ ദൃശ്യം പതിഞ്ഞത്. മാസങ്ങളായി പുലി ജനവാസമേഖലയിലെത്തുന്നു. വനം വകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാനായില്ല.

നേരത്തെയും പുലി ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്നും പുലിയെ പിടികൂടണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കൂട് വനംവകുപ്പ് സ്ഥാപിച്ചിരുന്നു.

tRootC1469263">

എന്നാല്‍ ഇതുവരെയും പുലിയെ പിടികൂടാനായില്ല. നാട്ടുകാര്‍ വലിയ ആശങ്കയിലാണ്. വനംവകുപ്പ് കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags