കാശ്മീരിലേക്ക് വിനോദ യാത്ര : 28 പേരെ കണ്ണൂർ അഞ്ചരക്കണ്ടിയിലെ ട്രാവൽ ഏജൻസി വഞ്ചിച്ചതായി പരാതി

Leisure trip to Kashmir Complaint filed alleging that a travel agency in Anjarakkandi Kannur cheated 28 people

കണ്ണൂർ:കാശ്മീരിലേക്ക് വിനോദ യാത്രയ്ക്കായ് അഡ്വാൻസ് തുക അടക്കം അടച്ച 28 പേരെ വഞ്ചിച്ചതായി പരാതി. അഞ്ചരക്കണ്ടിയിലെ ഡി.കെ വേൾഡ് ഗോ പ്ളസ് എന്ന സ്ഥാപനത്തിനെതിരെയാണ് കോഴിക്കോട് നടക്കാവ് സ്വദേശികളായ വിനോദ യാത്രാ സംഘം കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ ഗുരുതരമായ ആരോപണവുമായി രംഗത്തുവന്നത്.

കോഴിക്കോട് നടക്കാവ് സ്വദേശികളായ 28 പേരിൽ നിന്നും അഡ്വാൻസ് ആയി ആറ് ലക്ഷത്തി തൊണ്ണൂറായിരം രൂപയാണ് സ്ഥാപനം ആദ്യം വാങ്ങിയത്. മൊത്തം 12 ലക്ഷത്തി 57000 രൂപയുടെതായിരുന്നു പാക്കേജ്. 

എന്നാൽ യാത്രയ്ക്ക് രണ്ട് ദിവസം മുന്നെ പോകാൻ പറ്റില്ലെന്നും ഫ്ളൈറ്റ് ചാർജ് കൂടിയെന്നും അതു കൂടി തരണമെന്നും ഇവർ വിളിച്ചു പറഞ്ഞു  വിസമ്മതിച്ച സംഘം ഇതേ ഫ്‌ളൈറ്റിൽ നിശ്ചയിച്ച ദിവസം തന്നെ കുറഞ്ഞ ചാർജിന് യാത്ര ചെയ്തു. 

ഇവരിൽ നിന്നും വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു കൊടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും പലനാൾ കഴിഞ്ഞിട്ടും തുക നൽകിയില്ല. തുടർന്ന് പിണറായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നുതങ്ങളെ കൂടാതെ മറ്റുള്ള ചിലരും ഇതിന് സമാനമായി തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും കോഴിക്കോട് സ്വദേശികൾ പറഞ്ഞു. 

വർഷത്തിലൊരിക്കൽ സ്ഥിരമായി വിനോദയാത്ര നടത്തുന്നവരാണ് തങ്ങൾ . ഇത്തരത്തിൽ ഒരു അനുഭവം തങ്ങൾക്ക് ആദ്യത്തെതാണെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കെ. സത്യപാലൻ, എം. സന്തോഷ്കുമാർ , കെ.ടി.സതീഷ് കുമാർ , പി.കെ.വിജയൻ , പി.സുധീർകുമാർ എന്നിവർ പങ്കെടുത്തു.

Tags