നിർമാണ മേഖലയിൽ നിയമനിർമാണം പരിഗണിക്കും: മന്ത്രി എം ബി രാജേഷ്

google news
mb rajeesh

നിർമാണ മേഖലയുടെ സാധ്യതയും വരുമാനവും അടിസ്ഥാനമാക്കി നിയമ നിർമാണവും ഭേദഗതികളും വരുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. റിയൽ എസ്റ്റേറ്റ് റഗുലേറ്ററിയുടെ നവീകരിച്ച വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകായായിരുന്നു അദ്ദേഹം.ഉപഭോക്താക്കൾക്കും ഡവലപ്പേഴ്‌സിനും ഒരു പോലെ  പ്രയോജനം ചെയ്യുന്ന രീതിയിലുള്ള വെബ് സൈറ്റാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി തയ്യാറാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അബദ്ധങ്ങളില്ലാതെ ശരിയായ റിയൽ എസ്റ്റേറ്റ് അവസരങ്ങൾ തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾക്ക് ഇതിലൂടെ സാധിക്കും.

പ്രമോട്ടേഴ്‌സിന് മികച്ച വാണിജ്യ അവസരമായും വെബ്‌സൈറ്റ് മാറും. സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത എന്നിവ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിലനിർത്തുന്നതിനുള്ള പരിശ്രമമാണ് ഗവൺമെന്റ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരള റിയൽ എസ്റ്റേറ്റ് റെഗു ലേറ്ററി അതോറിറ്റി അംഗം പ്രീത പി മേനോൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ ചെയർമാൻ പി എച്ച് കുര്യൻ ആമുഖ പ്രഭാഷണം നടത്തി. ഗിഫ്റ്റ് ഡയറക്ടർ ഡോ.കെ ജെ ജോസഫ്, സെക്രട്ടറി ഷീബ റാണി, ഐ ടി ഹെഡ് രാഹുൽ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.എം പി മാത്യൂസ് കൃതഞ്ജത അറിയിച്ചു.

കേരളത്തിൽ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകൾ വഴി അപാർട്ട്‌മെന്റോ പ്‌ളോട്ടോ കൊമേഴ്‌സ്യൽ സ്‌പേസോ സ്വന്തമാക്കാനാഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി https://rera.kerala.gov.in എന്ന പുതിയ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഭൂവിവര വ്യവസ്ഥ (GIS) യടക്കമുള്ള നൂതന സാങ്കേതികവിദ്യ  ഇതിലുൾപ്പെടുത്തിയിട്ടുണ്ട്.   .കേരളത്തിലെ ഏതു ജില്ലയിലുമുള്ള  പുതിയ അപ്പാർട്ട്മെന്റുകൾ, പ്ലോട്ടുകൾ, വില്ലകൾ, കൊമേഴ്സ്യൽ സ്പേസ് എന്നിവ തിരഞ്ഞ് കണ്ടു പിടിക്കാൻ ഉതകുന്ന 'പ്രോപ്പർട്ടി എക്സ്പ്ലൊറേഷൻ ടൂൾ' ഉൾപ്പെടുത്തിയിട്ടുണ്ട്. സുതാര്യത, ഉത്തരവാദിത്തം എന്നിവ വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടൊപ്പം ഉപഭോക്താക്കളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന കാര്യവും മുന്നിൽ കണ്ടു കൊണ്ടാണ് ഈ വെബ്സൈറ്റും അതിലൂടെ ആക്സസ് ചെയ്യാവുന്ന വെബ് പോർട്ടലും വികസിപ്പിച്ചിട്ടുള്ളത്.

Tags