നടിയെ ആക്രമിച്ച കേസ്; നിയമപോരാട്ടത്തിന് ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചു

Actress attack case; Legal Support Trust formed for legal battle

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിയമപോരാട്ടത്തിന് ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് രൂപീകരിച്ചു. അവള്‍ക്കൊപ്പം ലീഗല്‍ സപ്പോര്‍ട്ട് ട്രസ്റ്റ് എന്ന പേരിലാണ് പ്രമുഖര്‍ ഉള്‍പ്പെടുന്ന ട്രസ്റ്റ് പ്രവര്‍ത്തനം തുടങ്ങിയത്. സമൂഹത്തിന്റെ വിവിധ മേഖലയിലുള്ള 7 പേരാണ് ഈ ട്രസ്റ്റിന് പിന്നിലുള്ളത്. കെ അജിത, ദീദി ദാമോദരന്‍, ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി, ജോസഫ് ടി മാത്യു ഉള്‍പ്പെടെയുള്ളവരാണ് ട്രസ്റ്റിന് രൂപം നല്‍കിയിട്ടുള്ളത്.

നടി ആക്രമിച്ച സംഭവത്തില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുന്ന നടിക്കൊപ്പം നില്‍ക്കുകയാണ് ലീഗല്‍ ട്രസ്റ്റിന്റെ ലക്ഷ്യം. നടിക്ക് മാനസികവും സാമ്പത്തികവും നിയമപരവുമായ പിന്തുണ ഉറപ്പാക്കുകയാണ് ട്രസ്റ്റിന്റെ ലക്ഷ്യം.

Tags