പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും

pinarayi

വിജിലന്‍സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത.

പിണറായി വിജയനും പിഎ മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം ഇന്ന് ഉണ്ടായേക്കും. എജി, ഡിജിപി എന്നിവര്‍ ആഭ്യന്തര മന്ത്രിയ്ക്ക് നിയമോപദേശം കൈമാറും. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. വിജിലന്‍സ് പ്രാഥമിക അന്വേഷണം ഉണ്ടാകാനാണ് സാധ്യത.

സിഎംആര്‍എല്‍  എക്സാലോജിക് ഇടപാടില്‍ അന്വേഷണവുമായി ഇഡി മുന്നോട്ട് പോവുകയാണ്. മൊഴി പിന്‍വലിക്കല്‍ സത്യവങ്മൂലങ്ങള്‍ പരിഗണിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഏജന്‍സി. സര്‍ക്കാര്‍ നീക്കം അനുസരിച്ചായിരിക്കും ഇ ഡിയുടെ തുടര്‍തീരുമാനങ്ങള്‍. സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യല്‍ ഏറെക്കുറെ പൂര്‍ത്തിയായി. വീണ ടിയെയും റിയാസിനെയും വിളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

Tags