'കാലിൽ മർദനമേറ്റതിന്റെ പാടുകൾ' ; എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍
ശനിയാഴ്ച കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കാലിൽ മർദനമേറ്റതിന്റെ പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
കോഴിക്കോട്: നാദാപുരത്ത് എട്ട് വയസുകാരനെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍. വേവം എല്‍പി സ്‌കൂളിലെ അധ്യാപകന്‍ ജംഷീറിനെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്‍ഡ് ചെയ്തത്. വേവം കരുവാന്‍ കുന്നുമ്മല്‍ ഇസ്മയിലിന്റ മകന്‍ മുഹമ്മദ് സിനാനാ(8)ണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പരാതി. ശനിയാഴ്ച കുട്ടിയെ കുളിപ്പിക്കുന്നതിനിടെയാണ് കാലിൽ മർദനമേറ്റതിന്റെ പാടുകൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയോട് കാര്യം തിരക്കിയപ്പോൾ അധ്യാപകൻ മരത്തിൻ്റെ പട്ടിക ഉപയോഗിച്ച് മർദിച്ചതായാണ് അറിയിച്ചതെന്ന് മാതാപിതാക്കൾ പറഞ്ഞു. വടിയോ മരപ്പട്ടികയോ ഉപയോഗിച്ചാണോ മർദിച്ചതെന്ന് വ്യക്തമായിട്ടില്ല.
കുട്ടിയുടെ കാലിൽ രക്തം കട്ടപിടിച്ച നിലയിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. അധ്യാപകനെ ഭയന്നതിനാലാണ് കുട്ടി സംഭവം ഉടൻ വീട്ടിൽ അറിയിക്കാതിരുന്നതെന്നും മാതാപിതാക്കൾ പറഞ്ഞു. തുടർന്ന് കുട്ടിയെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൈൽഡ് ഹെൽപ് ലൈൻ മുഖേന പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വളയം പോലീസിൽ പരാതി നൽകിയത്.
.jpg)

