ഇടതു ഭരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ താറുമാറാക്കുന്നു: അബ്ദുറഹ്മാൻ കല്ലായി

The Left government is disrupting the higher education sector in Kerala: Abdurahman Kallai
The Left government is disrupting the higher education sector in Kerala: Abdurahman Kallai

കണ്ണൂർ:കഴിഞ്ഞ ഒൻപതു വർഷക്കാലമായി തുടർന്നു വരുന്ന ഇടതു ഭരണം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല താറുമാറാക്കുന്ന സമീപനങ്ങളും നയപരിപാടികളുമാണ് സ്വീകരിച്ചു വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കല്ലായി പ്രസ്താവിച്ചു.കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ധൃതി പിടിച്ചു നടപ്പിലാക്കുന്നതിന് വേണ്ടി കൈകൊണ്ടുവരുന്ന അവധാ നതയില്ലാത്ത നടപടികളും വൈസ് ചാൻസലർ- സിന്ഡിക്കേറ്റ് പോരും കണ്ണൂർ സർവകലാശാല അടക്കമുള്ള യൂണിവേഴ്സിറ്റി കളുടെ പ്രവർത്തനം സ്തംഭംനാവസ്ഥയിൽ ആക്കിയിട്ടുണ്ട്. കോൺഫെഡറേഷ ൻ ഓഫ് കേരള കോളേജ് ടീച്ചേർസ് (CKCT) അംഗത്വ വിതരണ ക്യാമ്പയിനിന്റെ സംസ്ഥാന തല ഉത്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

tRootC1469263">

CKCT മുൻസംസ്ഥാന പ്രസിഡന്റും കോർ കമ്മിറ്റി അംഗവുമായ ഡോ. അബ്ദുൽ ജലീൽ ഒതായി ആദ്യ മെമ്പർഷിപ് ഏറ്റുവാങ്ങി. CKCT സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ്‌ സലീം കെ. പിഅധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. കെ പി മുഹമ്മദലി, കണ്ണൂർ സർവ്വകലാശാല സെനറ്റ് അംഗം മുഹമ്മദ്‌ സാലി, ഡോ. എ കെ. അബ്ദുൽ സലാം, മുഹമ്മദ്‌ അഷ്‌റഫ്‌ കളത്തിൽ, എന്നിവർ സംസാരിച്ചു. കണ്ണൂർ ജില്ലാ പ്രസിഡണ്ട്‌ ഡോ. ഷാനവാസ്‌ എസ്. എം സ്വാഗതവും സെക്രട്ടറി ഡോ. സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.

Tags