കൊടുവള്ളിയില്‍ യുഡിഎഫ് വിജയാഘോഷത്തിനിടെ ലീഗ് പ്രവര്‍ത്തകൻ കുഴഞ്ഞുവീണു മരിച്ചു
Updated: May 5, 2026, 13:17 IST
കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്
കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയില്‍ യുഡിഎഫ് വിജയാഘോഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകൻ കുഴഞ്ഞുവീണു മരിച്ചു.കൊടുവള്ളി പന്നൂർ സ്വദേശി ഹാഷിദ് അലി ആണ് മരിച്ചത്.
ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ഉടൻ തന്നെ ഹാഷിദിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രവാസിയായ ഹാഷിദ് രണ്ട് മാസം മുൻപാണ് നാട്ടില്‍ അവധിക്കായി എത്തിയത്. സംസ്കാരം പന്നൂർ ജുമുഅ മസ്ജിദില്‍ നടന്നു.
.jpg)

