പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ലീഗ് നേതൃത്വത്തിന് തലവേദന

muslim league

സ്‌കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാന്‍ ഒരുങ്ങുകയാണ് കേരളം.

പി എം ശ്രീയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ വെട്ടിലായി മുസ്ലിം ലീഗ്. ലീഗ് അണികള്‍ക്കും, മുസ്ലിം സംഘടനകള്‍ക്കുമുള്ള അതൃപ്തി പരിഹരിക്കുന്നതിലാണ് ലീഗ് നേതൃത്വത്തിന് തലവേദന. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നിയമപരമായി കഴിയില്ലെന്നതാണ് ന്യായീകരണം. സ്‌കൂളുകളും സിലബസും സംസ്ഥാനത്തിന് തീരുമാനിക്കാനാകണം എന്ന് ഉപാധി വയ്ക്കാന്‍ ഒരുങ്ങുകയാണ് കേരളം. അതേസമയം, ബുധനാഴ്ച മന്ത്രിസഭ ഉപസമിതി യോഗം നടക്കും.


ഒരിക്കല്‍ ഒപ്പിട്ട പിഎം ശ്രീ പദ്ധതിയില്‍ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പദ്ധതി നടപ്പാക്കുമ്പോള്‍ എന്തെല്ലാം ഇളവുകള്‍ ആവശ്യപ്പെടണമെന്ന കാര്യത്തില്‍ മന്ത്രിസഭ ഉപസമിതി തീരുമാനം എടുക്കും

Tags