മുഖ്യമന്ത്രിക്കായുള്ള മല്‍സരത്തില്‍ കക്ഷിചേര്‍ന്ന് പ്രമുഖ മാധ്യമങ്ങളും; ചര്‍ച്ചകളും അവതരണവുമെല്ലാം സ്പോണ്‍സേര്‍ഡ്
ചാനലുകളിലെ ചര്‍ച്ചകളും അവതരണവും വിവരണങ്ങളുമൊക്കെ കണ്ടാല്‍ ഇവരുടെ നിലപാടുകള്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണ്.പ്രമുഖ ചാനലുകളെ വലവീശാന്‍ മാസങ്ങള്‍ക്ക് മുമ്പെ ഗള്‍ഫ് വ്യവസായികള്‍ രംഗത്തിറങ്ങിയിരുന്നു. മിക്ക മാധ്യമങ്ങള്‍ക്കും കോടികളുടെ പിആര്‍ ആണ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മുഖ്യമന്ത്രിക്കായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരു വിഭാഗം കെ സി വേണുഗോപാൽ മുഖ്യമന്തിയാകണമെന്ന് പറയുമ്പോൾ മറ്റൊരു വിഭാഗം വി ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്നാണ് ആവശ്യപ്പെടുന്നത്. കെ സിയ്ക്കും, വി ഡി സതീശനുമായി ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു.എന്നാൽ കോൺഗ്രസ്സിന്റെ മുഖ്യമന്ത്രി മത്സരത്തിൽ പ്രമുഖ മാധ്യമങ്ങളും കക്ഷി ചേർന്നതായാണ് റിപ്പോർട്ട്. ഏഷ്യാനെറ്റ്, മീഡിയ വണ്‍, മനോരമ ന്യൂസ്, ബിഗ് ടിവി, റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ചാനലുകളാണ് കോൺഗ്രസിലെ മത്സരത്തിനോടൊപ്പം കക്ഷി ചേർന്നത്.
ചാനലുകളിലെ ചര്‍ച്ചകളും അവതരണവും വിവരണങ്ങളുമൊക്കെ കണ്ടാല്‍ ഇവരുടെ നിലപാടുകള്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാണ്.പ്രമുഖ ചാനലുകളെ വലവീശാന്‍ മാസങ്ങള്‍ക്ക് മുമ്പെ ഗള്‍ഫ് വ്യവസായികള്‍ രംഗത്തിറങ്ങിയിരുന്നു. മിക്ക മാധ്യമങ്ങള്‍ക്കും കോടികളുടെ പിആര്‍ ആണ് ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചില മുതിര്‍ന്ന നേതാക്കളെ താറടിക്കാനും ഒറ്റപ്പെടുത്താനും ലക്ഷ്യം വച്ചുള്ള ചര്‍ച്ചകളും റിപ്പോര്‍ട്ടിംങ്ങുകളുമൊക്കെ ചാനലുകളില്‍ അരങ്ങ് തകര്‍ക്കുകയാണ്. ഇതിനിടെ കെസി വേണുഗോപാലിനെതിരെ വ്യാപകമായ മാധ്യമ വിചാരണയാണ് അരങ്ങേറുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പിആര്‍ പ്രചരണമോ, ആക്ഷേപങ്ങള്‍ക്കെതിരെ പ്രതിരോധമോ തീര്‍ക്കുന്നതില്‍ വേണുഗോപാലിന് പരിമിതികളുമുണ്ട്.
ഏഷ്യാനെറ്റ് കെസി വേണുഗോപാലിനെതിരെ രംഗത്ത് വന്നത് ബിജെപി നിർദേശപ്രകാരമാണെന്നും ഈയൊരു ഡീൽ ഉറപ്പിക്കാൻ ആണോ സതീശൻ എൻഡിഎ സഖ്യകക്ഷിയായ ജെഡിയു നേതാവിന്റെ ആതിഥ്യം സ്വീകരിച്ച് ചാർട്ടേഡ് ഫ്ലൈറ്റിൽ മംഗളൂരിൽ പോയതെന്നും ഏഷ്യാനെറ്റ് റിപ്പോട്ടർമാർ നിഷ്പക്ഷമായി വാർത്ത നൽകുമ്പോൾ, ലൈവ് പ്രതികരിക്കുമ്പോൾ അവരെ ഭീഷണിപ്പെടുത്തി കെ സി വിരുദ്ധ വാർത്തയാക്കാൻ വിനുവിൻ വിനു വി ജോൺ ശ്രമിച്ചതും ഇതേ ഡീലിന്റെ ഭാഗമാണെന്നതും റിപ്പോർട്ടുകളുണ്ട്. ജമാഅത്ത് അജണ്ട നടപ്പിലാക്കാനാണ് മാധ്യമം ,മീഡിയ വൺ സ്ഥാപനങ്ങളിലെ ചിലർ സതീശന് വേണ്ടി വാദിക്കുന്നതെന്നും ആക്ഷേപങ്ങൾ ഉയരുന്നുണ്ട്.എന്നാൽ സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്നുള്ളതിൽ ഹൈക്കമാന്റിന്റെ തീരുമാനം ഞാറാഴ്ചയോടെ ഉണ്ടാകുമെന്നാണ് വിവരം.
.jpg)

