എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ തീരുമാനമെടുക്കാതെ നേതാക്കള്‍

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കും ഭാര്യയ്ക്കും ഇരട്ട വോട്ട്

എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്

പെരുമ്പാവൂരില്‍ എഐസിസി അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്ന വിലയിരുത്തലില്‍ സംസ്ഥാന നേതാക്കള്‍. എല്‍ദോസ് കുന്നപ്പിള്ളിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമായില്ല. എല്‍ദോസ് കുന്നപ്പള്ളിക്കെതിരായ സ്ത്രീപീഡന കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുന്നുണ്ട്. എല്‍ദോസിനെതിരെ കോടതിയില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടാകുമോ എന്ന ആശങ്കയിലാണ് ഹൈക്കമാന്‍ഡ്. അതിനിടെ എല്‍ദോസ് ഇന്ന് ദില്ലിയില്‍ എത്തിയേക്കും. യാക്കോബായ വിഭാഗത്തെ പിണക്കരുതെന്ന് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ആവശ്യപ്പെട്ടു.

tRootC1469263">

സ്ത്രീ പീഡനക്കേസ് സംബന്ധിച്ച് തന്റെ നിരപരാധിത്വം നേതാക്കളെ ഒരിക്കല്‍ കൂടി നേരിട്ട് കണ്ട് ബോധിപ്പിക്കാനാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ തീരുമാനം. സംസ്ഥാന നേതൃത്വം എല്‍ദോസിന് അനുമതി നല്‍കിയിരുന്നു എങ്കിലും കോണ്‍ഗ്രസിന്റെ അന്തിമ പട്ടികയില്‍ എല്‍ദോസ് നിലവില്‍ ഇടം പിടിച്ചിട്ടില്ല. പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും സീറ്റ് നിഷേധിച്ചാലും താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും എല്‍ദോസ് പറഞ്ഞു. സീറ്റ് ഇല്ലെങ്കില്‍ പാര്‍ട്ടി വിട്ട് പോകുമെന്ന് പ്രചാരണം എല്‍ദോസ് കുന്നപ്പിള്ളി തള്ളി.

Tags