കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നു, കേരളത്തില്‍ നൂറില്‍ കൂടുതല്‍ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് എംഎം മണി

'He is doing a program that is not his own, the party does not need to carry someone until he dies': MM Mani against G Sudhakaran

ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്

കേരളത്തില്‍ നൂറില്‍ കൂടുതല്‍ സീറ്റ് നേടി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്ന് എംഎം മണി. ഇടുക്കിയില്‍ നാലു സീറ്റും നിലനിര്‍ത്തുമെന്ന് പറഞ്ഞ എംഎം മണി തൊടുപുഴയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത്ഭുതപ്പെടാനില്ലെന്നും കൂട്ടിച്ചേര്‍ത്തു. പി ജെ ജോസഫ് മാറിയത് ഗുണമാകും. അപ്പന്‍ ഒന്നും ചെയ്യാത്തിടത്ത് മകനെ നിര്‍ത്തി എന്നൊരു പ്രശ്‌നവും യുഡിഎഫ് നേരിടുന്നുണ്ട്.

ഉടുമ്പന്‍ചോലയില്‍ ഭൂരിപക്ഷം കുറഞ്ഞാലും ജയം ഉറപ്പാണ്. ഇടുക്കിയില്‍ കൈപ്പത്തിയില്‍ യുഡിഎഫ് മത്സരിച്ചത് കൊണ്ട് ജയിക്കണം എന്നില്ല. കൈപ്പത്തി കൊണ്ട് ഉണ്ടാക്കി ഉണ്ടാക്കി ആണല്ലോ ഇപ്പം രാജ്യം ബിജെപി യുടെ കയ്യില്‍ എത്തിച്ചത്. കൈപ്പത്തി എന്ന് കേള്‍ക്കുമ്പോള്‍ അറപ്പാകുന്നുവെന്നും എംഎം മണി പറഞ്ഞു.

Tags