ബിജെപി അധികാരത്തിലേറാതിരിക്കാന്‍ അയിരൂരില്‍ കൈകോര്‍ത്ത് എല്‍ഡിഎഫും യുഡിഎഫും

election
election

16 വാര്‍ഡുള്ള പഞ്ചായത്തില്‍ ആറ് സീറ്റ് എന്‍ഡിഎ പിടിച്ചപ്പോള്‍ അഞ്ച് സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എല്‍ഡിഎഫുമായിരുന്നു.

ബിജെപി അധികാരത്തിലേറാതിരിക്കാന്‍ അയിരൂരില്‍ കൈകോര്‍ത്ത് എല്‍ഡിഎഫും യുഡിഎഫും. 16 വാര്‍ഡുള്ള പഞ്ചായത്തില്‍ ആറ് സീറ്റ് എന്‍ഡിഎ പിടിച്ചപ്പോള്‍ അഞ്ച് സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എല്‍ഡിഎഫുമായിരുന്നു. മൂന്ന് സ്വതന്ത്രരും ജയിച്ചു.

ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. ഇതോടെ പഞ്ചായത്ത് ഭരണം ബിജെപി പിടിക്കാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ചു. പിന്നാലെ സ്വതന്ത്രനായി വിജയിച്ച സുരേഷ് കുഴിവേല്‍ ഇരുമുന്നണികളുടെയും പിന്തുണയില്‍ പഞ്ചായത്ത് പ്രസിഡന്റായി. ഇരുമുന്നണികളും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സുരേഷ് കുഴിവേലിലിനെയാണ് പൊതുസ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

tRootC1469263">

Tags