എല്‍ഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തും ; എം വി ഗോവിന്ദന്‍

Relief for Kuppam river; Rs. 24.1 lakh sanctioned for coastal protection under the leadership of M.V. Govindan MLA

യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല.

എല്‍ഡിഎഫ് വീണ്ടും മൂന്നാം ടേം അധികാരത്തിലെത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ജനങ്ങള്‍ അത്തരത്തിലൊരു ജനവിധി എഴുതും എന്നും യുഡിഎഫിലെ പടലപ്പിണക്കം ഇനിയും പരിഹരിക്കാന്‍ സാധിച്ചിട്ടില്ല എന്നും ഗോവിന്ദന്‍ പറഞ്ഞു. യുഡിഎഫിന് കേരളത്തെക്കുറിച്ച് ഒന്നും പറയാനില്ല. എല്ലാ വികസനവും മുടക്കിയവരാണവര്‍. കഴിഞ്ഞ 10 കൊല്ലം പ്രതിപക്ഷം ഒന്നും ചെയ്തില്ല. എല്‍ഡിഎഫ് നടത്തിയ വികസനം ആയിരിക്കും യുഡിഎഫിനും ബിജെപിക്കും ഉള്ള തിരിച്ചടി എന്നും ഗോവിന്ദന്‍ പറഞ്ഞു.

യുഡിഎഫ് ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയത കൈകൊള്ളുകയാണെന്നും 110 സീറ്റ് ആണ് എല്‍ഡിഎഫ് നേടുക എന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അഞ്ചരലക്ഷം മെമ്പര്‍മാരും അതിനേക്കാളേറെ അനുഭാവികളുമുള്ള പാര്‍ട്ടിയാണ് സിപിഐഎം. അതില്‍ നിന്ന് അഞ്ചോ ആറോ പേര്‍ തെറ്റായ പ്രവണത മൂലം പുറത്തുപോയാല്‍, അവരാണോ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും ഗോവിന്ദന്‍ ചോദിച്ചു.

Tags