നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചുവരാന്‍ എല്‍ഡിഎഫ് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉടന്‍ ?

minister pinarayi
minister pinarayi

ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചുവരവിനൊരുങ്ങി എല്‍ഡിഎഫ്. ഇടക്കാല ബജറ്റില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം. ഇതിന്റെ ഭാഗമായി ക്ഷേമപെന്‍ഷന്‍ വര്‍ധന അടക്കമുള്ള കാര്യങ്ങളാണ് ആലോചനയിലുള്ളത്. സ്ഥാനാര്‍ത്ഥികളെ അതിവേഗത്തില്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിന് സജ്ജമാകാനാണ് ഇടതു ക്യാമ്പിന്റെ തീരുമാനം. രണ്ട് ടേം വ്യവസ്ഥ കര്‍ശനമാക്കില്ല.

tRootC1469263">

മൂന്നാം ഭരണം ലക്ഷ്യമിടുന്ന എല്‍ഡിഎഫിന് കടുത്ത തിരിച്ചടിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത്. എന്നാല്‍ അതിനെ മറികടന്ന് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ക്ഷേമ ആനുകൂല്യങ്ങള്‍ മുറുകെ പിടിക്കാനാണ് മുന്നണിയുടെ നീക്കം. ജന പിന്തുണ തിരിച്ച് പിടിക്കാനായി പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും ഇതിനായി കഠിനപരിശ്രമം നടത്തും. സര്‍ക്കാര്‍തലത്തില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധനവിന് പുറമെ വന്‍കിട വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളുമുണ്ടായേക്കും. രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കുന്നതിന് പുറമെ സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ തീരുമാനിച്ച് പ്രചാരണം കടുപ്പിക്കാനുമാണ് പാര്‍ട്ടി തലത്തിലെ പ്രധാന നീക്കം.

Tags