ആദ്യ മണിക്കൂറില്‍ കിതച്ച് എൽഡിഎഫ് ; ധര്‍മടത്ത് പിണറായി വിജയന്‍ അടക്കം 14 മന്ത്രിമാർ പിന്നിൽ

LDF loses ground in the first hour; 14 ministers including Pinarayi Vijayan are behind in Dharmadat

 കണ്ണൂർ : ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ 733 വോട്ടുകൾക്ക് പിന്നിൽ. പാർട്ടി ഭരിക്കുന്ന ചെമ്പിലോട് പഞ്ചായത്തിലെ 30 ബൂത്തുകൾ എണ്ണിയപ്പോഴാണ് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പിണറായി വിജയൻ്റെ ലീഡ് യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെക്കാൾ പിന്നിലായത്. ചരിത്രത്തിൽ ആദ്യമായാണ് സി പി എം കോട്ടയായ ധർമ്മടത്ത് എൽഡിഎഫ് സ്ഥാനാർത്ഥി പിന്നിലാവുന്നത്. മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാരാണ് പിന്നിലുള്ളത്.

വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന് മുന്‍തൂക്കം. 90 സീറ്റുകളില്‍ യുഡിഎഫും 45 സീറ്റില്‍ എല്‍ഡിഎഫും അഞ്ചിടത്ത് എന്‍ഡിഎയുമാണ് ലീഡ് ചെയ്യുന്നത്. 

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വി.എന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി.രാജീവ്, മാനന്തവാടിയില്‍ ഒ.ആര്‍.കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പിന്നിലാണ്. 

എല്‍‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ മത്സരിക്കുന്ന പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ മുന്നിലാണ്. മണലൂരില്‍ ടി.എന്‍.പ്രതാപന് ലീഡുണ്ട്. കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍, ‌ചവറയില്‍ ഷിബു ബേബി ജോണ്‍, വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ എന്നിവര്‍ ലീഡ് ചെയ്യുന്നുണ്ട്.