എൽ.ഡി.എഫ് ജനറിക് മരുന്നുകൾക്ക് എതിരല്ല; എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതി
ജനറിക് മരുന്നിന് എല്‍ഡിഎഫ് എതിരല്ല എന്നും വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
തിരുവനന്തപുരം: എസ്എംഎ മരുന്ന് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യ മന്ത്രി പികെ ശ്രീമതി. ജനറിക് മരുന്നിന് എല്‍ഡിഎഫ് എതിരല്ല എന്നും വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണെന്നും പി കെ ശ്രീമതി പറഞ്ഞു.
എസ്എംഎ മരുന്നില്‍ സാങ്കേതിക പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും രക്ഷിതാക്കളുടെ ആശങ്കയാണ് ഉന്നയിച്ചതെന്നും ശ്രീമതി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണെന്ന് പി.കെ. ശ്രീമതിയും കുറ്റപ്പെടുത്തി. ആരോപണത്തിന്റെ ഗൗരവം മനസ്സിലാക്കിയില്ല. അസംബന്ധമായ ആരോപണങ്ങളാണ് വരുന്നത്. ആരോപണം വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നതിലും, രക്ഷാകർത്താക്കളുടെ സംശയങ്ങളിലും ആശങ്കകളുമാണ് പങ്കുവെച്ചത്. എൽ.ഡി.എഫ് ജനറിക് മരുന്നുകൾക്ക് എതിരല്ല. വിലകുറച്ച് മരുന്ന് കിട്ടുന്നത് നല്ല കാര്യമാണ്.
ആരോഗ്യമന്ത്രിയുടെ മറുപടിയിലെ നിലവാരമില്ലാത്ത പരാമർശങ്ങൾക്ക് അതുപോലെ മറുപടി പറയാൻ എനിക്ക് പറ്റില്ല. എസ്.എം.എ മരുന്നിൽ സാങ്കേതിക പരിശോധനയ്ക്ക് നിർദേശം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. വാർത്താസമ്മേളനത്തിൽ ഉയർത്തിയത് ലഘുവായ വിമർശനം മാത്രമാണെന്നും അവർ പറഞ്ഞു.
.jpg)


