എൽ.ഡി.എഫ് വിടേണ്ട സാഹചര്യം പാർട്ടിക്കില്ല: മന്ത്രി റോഷി അഗസ്റ്റിൻ
Jun 17, 2025, 11:25 IST
കണ്ണൂർ : എൽ.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ .കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം .യു.ഡി എഫ് കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പിനെ പ്രതീക്ഷിക്കുന്നത് തന്നെ വലിയ കാര്യമാണ്. ഞങ്ങളുടെ രാഷ്ട്രീയ നിലപാടുകൾക്കായുള്ള അംഗീകാരമാണത് അവർ ഞങ്ങളെ പുറത്താക്കിയതാണ്. അക്കാര്യം അവർ മറന്നാലും പാർട്ടി മറക്കില്ലെന്ന് റോഷി അഗസ്റ്റിൻ പറഞ്ഞു.
tRootC1469263">.jpg)


