തിരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ ഇടതിന്റെ നേതൃ യോഗങ്ങള്‍ ഇന്ന് ചേരും
May 6, 2026, 07:45 IST
പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി വിലയിരുത്താന്‍ സിപിഎം സിപിഐ നേതൃ യോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ മുന്നണിക്കുണ്ടായ കനത്ത തോല്‍വിയെ കുറിച്ച് വിശദമായ ചര്‍ച്ച നടക്കും. ദേശീയ ജനറല്‍ സെക്രട്ടറി എം.എ.ബേബിയും യോഗത്തില്‍ പങ്കെടുക്കും. പിണറായി വിരുദ്ധ വികാരം ആഞ്ഞടിച്ച തിരഞ്ഞെടുപ്പിനെ നേതൃത്വം എങ്ങനെ സമീപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. പ്രതിപക്ഷ നേതാവ് ആരെന്നതിലും ചര്‍ച്ച നടക്കും.
ഫലം വിലയിരുത്താന്‍ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയേറ്റ് രാവിലെയും എക്‌സിക്യൂട്ടീവ് ഉച്ചയ്ക്കും ചേരും. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ കാര്യമായ വിമര്‍ശനത്തിന് സാധ്യതയുണ്ട്.
.jpg)

