എൽ.ഡി.എഫ് ചരിത്ര വിജയം നേടും : മുഖ്യമന്ത്രി
കണ്ണൂർ : ശബരിമല വിഷയത്തിൽ ബി.ജെ.പിയും കോൺഗ്രസും ഒരേ വണ്ടിയിൽ സഞ്ചരിക്കുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പിണറായി ഗ്രാമ പഞ്ചായത്തിലെ ചേരിക്കൽ ജൂനിയർ ബേസിക്ക് എൽ. പി സ്കൂളിലെ കാട്ടിൽ പീടിക ഒന്നാം നമ്പർ ബൂത്തിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം എന്നാൽ അതൊന്നും തെരഞ്ഞെടുപ്പിൽ ഏശാൻ പോന്നില്ല ഈ കാര്യത്തിൽ കർക്കശമായ നില പാടാണ് സർക്കാർ സ്വീകരിച്ചത്.
tRootC1469263">മറ്റേതെങ്കിലും സർക്കാരാണെങ്കിൽ ഇങ്ങനെയുള്ള നടപടി സ്വീകരിക്കില്ല. ഈ കാര്യത്തിൽ ജനങ്ങൾക്ക് വിശ്വാസമുണ്ട്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ചരിത്രവിജയം നേടും യുഡിഎഫിനൊപ്പം നിൽക്കുന്ന വർ പോലും എൽ.ഡി.എഫിനൊപ്പമാണ്. ജമാത്തെ ഇസ്ലാമിയെ മുസ്ലീം ജനവിഭാഗം തന്നെ തള്ളിയതാണ് അവരെ കൂടെ കൂട്ടിയാലൊന്നും മുസ്ലിം ജനസമൂഹത്തിൻ്റെ വോട്ടു നേടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
.jpg)

