‘എൽഡിഎഫ് സർക്കാർ തുടരും, കോഴിക്കോട് ജില്ലയിലും മികച്ച വിജയം നേടും ’: മുഹമ്മദ് റിയാസ്
May 4, 2026, 08:41 IST
നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിൽ പൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇടതു മുന്നണി.വിജയം ആവർത്തിക്കുമെന്ന് തന്നെയാണ് ഇതുവരെയുളള നിഗമനം. എൽഡിഎഫ് സർക്കാർ തുടരുമെന്ന് പി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 82000ൽ പരം വോട്ടുകൾ ലഭിക്കുമെന്നും കോഴിക്കോട് ജില്ലയിലും മികച്ച വിജയം നേടുമെന്നും മുഹമ്മദ് റിയാസ് പറയുന്നു.
14 ജില്ലകളായി 140 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെണ്ണൽ നടക്കുക. ഹാട്രിക് വിജയ പ്രതീക്ഷയിലാണ് കേരളം. എട്ടു മണിയ്ക്ക് ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണുക. എട്ടരയോടെ വോട്ടിങ് മെഷീൻ എണ്ണിത്തുടങ്ങും. അതിന് തൊട്ടുപിന്നാലെ ട്രെൻഡ് ലഭ്യമാകും. പത്ത് മണിയോടെ കേരളം ആര് ഭരിക്കുമെന്ന കാര്യത്തിൽ വ്യക്തത വരും. വോട്ടെണ്ണലിനായി വിപുലമായ സജ്ജീകരങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
.jpg)

