വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നത് , വലതുപക്ഷ സംസ്കാരം കേരളത്തിന് അന്യം- മുഖ്യമന്ത്രി
Mar 23, 2026, 10:40 IST
തിരുവനന്തപുരം: ഭരണത്തുടർച്ചയ്ക്ക് കേരളം ഒറ്റക്കെട്ടായി അണിനിരക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനവും ജനക്ഷേമവുമാണ് എൽഡിഎഫ് ലക്ഷ്യംവെക്കുന്നത്. കേരളത്തെ പുരോഗതിയുടെ അടുത്ത തലത്തിലേക്കുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. പത്തുവർഷംമുൻപുള്ള യു.ഡി.എഫ്. സർക്കാരിന്‍റെ ഭരണത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ആരോഗ്യരംഗം തകർച്ചയിലായിരുന്നെന്നും പാഠപുസ്തകങ്ങൾ പോലും വിതരണംചെയ്യാനാവാത്തവിധം വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞുകിടക്കുകയായിരുന്നെന്നും മുഖ്യമന്ത്രി ആരോപിച്ചു. ആ ഇരുണ്ട കാലത്തുനിന്നാണ് കേരളത്തെ പുനർനിർമിക്കാനുള്ള ഉത്തരവാദിത്വം ഇടത് സർക്കാർ ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
.jpg)


