ടി വി ഷോയിലൂടെ ശ്രദ്ധേയയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായാ വിയ്ക്ക് തോല്‍വി
ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്.
ട്രോളുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായ വിക്ക് തോല്‍വി. 'മായാവി' മത്സരിക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മായ വൈറലായിരുന്നെങ്കിലും എടയാര്‍ വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ഭാസ്‌കരനാണ് വിജയിച്ചത്.
tRootC1469263">ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ 'വി' തന്റെ പേരിനോട് ചേര്‍ത്തിരുന്നു. അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.
.jpg)


