കേരളത്തിലെ 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ യോഗ്യരല്ല ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ
May 16, 2025, 14:35 IST
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ ഓഫ് കേരള. അഖിലേന്ത്യ ബാർ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂർണ യോഗ്യരല്ലെന്നാണ് ബാർ കൗൺസിൽ വ്യക്തമാക്കിയിരിക്കുന്നത്.
tRootC1469263">അതേസമയം 2010 മുതൽ അഭിഭാഷകരായി എൻ റോൾ ചെയ്തവർ ആൾ ഇന്ത്യ ബാർ എക്സാമിനേഷൻ (AIBE) പാസായിരിക്കണമെന്നാണ് ചട്ടം. ഈ പരീക്ഷ പാസായവർക്ക് മാത്രമേ വക്കാലത്ത് ഏറ്റെടുക്കാൻ കഴിയുകയുള്ളു. പാസാകാത്തവരുടെ പ്രാഥമിക പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. കൂടാതെ ആക്ഷേപമുള്ളവർ ഒരുമാസത്തിനകം അറിയിക്കണമെന്നുമാണ് ബാർ കൗൺസിൽ ഓഫ് കേരള പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്.
.jpg)


