കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു; വെട്ടേറ്റ അമ്മയുടെ നില ഗുരുതരം
ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം.
കായംകുളം: കായംകുളത്ത് അഭിഭാഷകനായ മകൻ അച്ഛനെ വെട്ടിക്കൊന്നു. വെട്ടേറ്റ അമ്മയുടെ നില ഗുരുതരം. കണ്ടല്ലൂർ തെക്ക് പീടികച്ചിറയില്‍ 62 കാരനായ നടരാജൻ ആണ് മകന്റെ വെട്ടേറ്റ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യ 49 കാരിയായ സിന്ധുവിനെ ഗുരുതര പരിക്കുകളോടെ മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ 30 കാരനായ നവജിത്തിനെ കനകക്കുന്നു പോലീസ് കസ്റ്റഡിയിലെടുത്തു. മാവേലിക്കര ബാറിലെ അഭിഭാഷകനാണ് ഇയാള്‍
tRootC1469263">ഞായറാഴ്ച രാത്രി ഒൻപതരയോടെ ഇവരുടെ വീട്ടിലാണ് സംഭവം. കുടുംബവഴക്കാണു കാരണമെന്നാണ് പ്രാഥമികവിവരം. വെട്ടേറ്റ നിലയില്‍ കണ്ട നടരാജനെയും സിന്ധുവിനെയും പ്രദേശവാസികള്‍ ആംബുലൻസില്‍ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് മാവേലിക്കര സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും നടരാജൻ മരിച്ചു.
.jpg)

