അഭിഭാഷകനെ ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി
പേ വാര്‍ഡിന്‍റെ അഞ്ചാംനിലയില്‍ നിന്നാണ് ഇയാള്‍ താഴേക്കു ചാടിയത്
തിരുവനന്തപുരം: അഭിഭാഷകനെ ആശുപത്രിക്കെട്ടിടത്തില്‍ നിന്നു ചാടി മരിച്ച നിലയില്‍ കണ്ടെത്തി. ശ്രീകാര്യം ഇലങ്കം ടിസി 6/687 പ്രഭയില്‍ അഡ്വ.എം.കേശവന്‍ (68) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചോടുകൂടിയായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെ എസിആര്‍ ലാബിനു മുകളില്‍ പേ വാര്‍ഡിന്‍റെ അഞ്ചാംനിലയില്‍ നിന്നാണ് ഇയാള്‍ താഴേക്കു ചാടിയത്. പേ വാര്‍ഡിലേക്കു പോകുന്നതിന് ഇയാള്‍ എന്‍ട്രി പാസ് എടുത്തിരുന്നതായി ആശുപത്രിഅധികൃതര്‍ പറഞ്ഞു. ആത്മഹത്യയാണെന്നു മെഡിക്കല്‍കോളജ് പോലീസ് അറിയിച്ചു.
tRootC1469263">രണ്ടാഴ്ച മുമ്ബ് സ്‌ട്രോക്ക് വന്നതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. കെഎസ്‌ആര്‍ടിസിയില്‍ നിന്ന് വിരമിച്ചശേഷം 2012-ലാണ് വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത്. പ്രഭയാണ് ഭാര്യ. മക്കള്‍: അനൂപ് (ഗസ്റ്റ് ലക്ചറര്‍, തുമ്ബ സെന്‍റ് സേവ്യേഴ്‌സ് കോളജ്, തിരുവനന്തപുരം), ആദര്‍ശ്.
.jpg)


